Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , » ഉത്തര്‍പ്രദേശിലെ എന്‍ടിപിസി നിലയത്തില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് മരണം

ഉത്തര്‍പ്രദേശിലെ എന്‍ടിപിസി നിലയത്തില്‍ വന്‍ സ്‌ഫോടനം; ഒന്‍പത് മരണം

Written By Muhimmath News on Wednesday, 1 November 2017 | 19:28



റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് സമീപം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉച്ചഹാരിയിലെ പ്ലാന്റില്‍ ഉച്ചക്ക് ശേഷമാണ് സ്‌ഫോടനമുണ്ടായത്.

210 മെഗാവാട്ട് ശേഷിയുള്ള അഞ്ചു പവര്‍ ജനറേറ്റിങ് യൂണിറ്റുകളാണ് എന്‍ടിപിസിയുടെ ഈ പ്ലാന്റിലുള്ളത്. ഇവയില്‍ ഒന്നിലെ ബോയിലര്‍ പൈപ്പ് പൊട്ടിത്തെറിച്ചാണ് ദുരന്തം.

ഫിറോസ് ഗാന്ധി ഉച്ചഹാരി തെര്‍മല്‍ പവര്‍ പ്ലാന്റ് എന്നും ഈ പ്ലാന്റ് അറിയപ്പെടുന്നുണ്ട്. 1550 മെഗാവാട്ട് ശേഷിയുള്ള ഈ പ്ലാന്റ് ഉത്തര്‍ പ്രദേശ് ഇലക്ട്രിസിറ്റി ബോര്‍ഡാണ് നേരത്തെ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്ലാന്റ് എന്‍ടിപിസി ഏറ്റെടുത്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved