Latest News :
Home » , , » ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ച കാസര്‍കോട്സ്വദേശിയുടെ മൃതദേഹം ബഹ്‌റൈനില്‍ തന്നെ ഖബറടക്കി

ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ച കാസര്‍കോട്സ്വദേശിയുടെ മൃതദേഹം ബഹ്‌റൈനില്‍ തന്നെ ഖബറടക്കി

Written By Muhimmath News on Tuesday, 14 November 2017 | 17:18




കാസര്‍കോട്: ബഹ്‌റൈനില്‍ വെച്ച് കുഴഞ്ഞുവീണ് മരണപ്പെട്ട നെല്ലിക്കുന്ന് സ്വദേശിയുടെ മൃതദേഹം ബഹ്‌റൈനില്‍ തന്നെ ഖബറടക്കി. നെല്ലിക്കുന്ന് സ്വദേശിയായ മഹ്മൂദ് (55) ഇന്നലെ ഉച്ചയോടെയാണ് മരണപ്പെട്ടത്. 30 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ ജോലി ചെയ്തു വരികയായിരുന്നു. കാറില്‍ പോകുന്നതിനിടെ ഹൃദയവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഹ്മൂദും കുടുംബവും വര്‍ഷങ്ങളായി ബഹ്‌റൈനിലാണ് താമസിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. പരേതനായ ഹസൈനാര്‍-അലീമ ദമ്പതികളുടെ മകനാണ്. തളങ്കര പള്ളിക്കാല്‍ സ്വദേശിനി നൂര്‍ജഹാനാണ് ഭാര്യ. മക്കള്‍: സഫ്‌വാന്‍ (ബഹ്‌റൈന്‍), സഫ്രീന്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി), നിമ (രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: അഹമ്മദ്, ആമിന, ആയിഷ, മറിയംബി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved