Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: സിവില്‍ സപ്ലൈസിലേക്കെത്തിച്ച അരി കാസര്‍കോട് സ്വകാര്യ ഗോഡൗണില്‍ നിന്നും സിബിഐ പിടിച്ചടുത്തു. ഇവിടെ അനുവദിക്കുന്ന അരി ബ്രാന്‍ഡ് ചെയ്ത് മറിച്ചുവില്‍ക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ നിന്നും സി.ബി.ഐ സംഘം എത്തിയത്. പരിശോധനയില്‍ അരിയുടെ നിരവധി പാക്കറ്റുകളും പാക്കിംഗിന് വേണ്ടി കൊണ്ടുവന്ന നൂറുകണക്കിന് ചാക്കുകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കീഴിലുള്ള വിദ്യാനഗറിലെ സിവില്‍ സപ്ലൈസ് ഗോഡൗണിന്റെ ഔട്ട്‌ലെറ്റിലാണ് പരിശോധന നടത്തിയത്.

പാക്ക് ചെയ്ത 50കിലോയുടെ 70 ചാക്ക് അരിയും ആര്‍ എന്‍ എസ് കമ്പനിക്കാണ് പാക്കിംഗ് നടത്താനായി സിവില്‍ സപ്ലൈസ് അനുമതി നല്‍കിയിട്ടുള്ളത്. ഗോഡൗണിനോട് ചേര്‍ന്ന സ്വകാര്യ കമ്പനി മറ്റൊരു ഗോഡൗണ്‍ വാടകയ്‌ക്കെടുത്താണ് അരി മറിച്ചുവില്‍ക്കുന്നത്. ബ്രാന്‍ഡഡാക്കുന്ന അരിയും മറ്റ് ഉത്പന്നങ്ങളും സിവില്‍ സപ്ലൈസ് കടകളിലൂടെ വിറ്റഴിക്കുന്നതിന് പകരം പുറത്തേക്കും കടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

സിവില്‍ സപ്ലൈസിലെ ഒരു ജീവനക്കാരനെയും ആര്‍ എന്‍ എസ് പാക്കിംഗ് കമ്പനിയുടെ സൂപ്പര്‍വൈസറെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി ഐ ഉള്‍പ്പെടെയുള്ള എട്ട് സിബിഐ സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.
Leave A Reply