Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » പേരോട് വെള്ളിയാഴ്ച കന്തലില്‍

പേരോട് വെള്ളിയാഴ്ച കന്തലില്‍

Written By Muhimmath News on Thursday, 23 November 2017 | 10:23

പുത്തിഗെ: എസ് വൈ എസ് കന്തല്‍ യൂനിറ്റ് കമ്മിറ്റിയുടെ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചുവരുന്ന മതപ്രഭാഷണപരിപാടിയുടെ സമാപനദിവസമായ വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് പ്രമുഖ മതപണ്ഡിതനും വാഗ്മിയും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും.

കന്തല്‍ പജ്ജാനത്ത് പ്രത്യേകം തയ്യാര്‍ ചെയ്ത അഹ്ദല്‍ നഗറില്‍ നടക്കുന്ന പരിപാടിയില്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, ഹാരിസ് ഹിമമി പരപ്പ, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി തുടങ്ങിയവര്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved