Latest News :
Home » , , , » മഹല്ലുകളില്‍ ചിദൃത ഉണ്ടാക്കുന്ന നിഗൂഡ ശക്തികളെ പുറത്ത് കൊണ്ട് വരണം: നേതാക്കള്‍

മഹല്ലുകളില്‍ ചിദൃത ഉണ്ടാക്കുന്ന നിഗൂഡ ശക്തികളെ പുറത്ത് കൊണ്ട് വരണം: നേതാക്കള്‍

Written By Muhimmath News on Sunday, 26 November 2017 | 10:54



നീലേശ്വരം: സമാദാനപരമായി ഇസ്ലാമിക സംവിദാനം നടന്ന് വരുന്ന മഹല്ലുകളില്‍ ചിദൃത ഉണ്ടാക്കി സമൂഹത്തെ തമ്മിലടിപ്പിക്കുന്ന ഇരുട്ടിന്‍ ശക്തികളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്ന് സുന്നി സംഘടനാ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

ഇത്തരം ശക്തികളെ സമൂഹം ഒറ്റപെടുത്തണം, അവര്‍ക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കുന്നവര്‍ നാട്ടില്‍ സമാധാനം ആഗ്രഹിക്കാത്തവരാണ്
ഇന്നലെ രാത്രി കൊന്നക്കാട് മഹല്ലിലെ ഖത്വീബ് ഉസ്താദ് മുഹ്യദ്ദീന്‍ അശ്‌റഫിയെ അകൃമിക്കുകയും തടയാന്‍ ചെന്ന മഹല്ല് ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ അടക്കമുള്ള നേതാക്കളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തത് മുസ്ലിം സമൂഹത്തിന് തന്നെ നാണക്കേടാണ് നേതാക്കള്‍ കൂട്ടി ചേര്‍ത്തത്


അക്രമത്തില്‍ പരിക്കേറ്റ് ഹോസ്പിറ്റലില്‍ കഴിയുന്നവരെ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബദുല്‍ ഹമീദ് മൗലവി ആലമ്പാടി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്‌റ് അശ്രഫ് സഅദി ആരിക്കാടി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ , സെക്രട്ടറി അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് ,എസ് എം.എ ജില്ലാ സെക്രട്ടറി നാസര്‍ ബന്താട്, റൈഞ്ച് സെക്രട്ടറി അബദുല്ല മൗലവി ക്ലായികോട്, സൈനുല്‍ ആബിദീന്‍ തങ്ങള്‍ പരപ്പ എന്നിവര്‍ സന്ദര്‍ശിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved