Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » » ഇടിമിന്നല്‍: മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ഇടിമിന്നല്‍: മൂന്ന് പേര്‍ക്ക് പരിക്കേറ്റു

Written By Muhimmath News on Tuesday, 7 November 2017 | 18:47



ബോവിക്കാനം: മല്ലത്തിനടുത്തെ ചാത്തപ്പാടിയില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു. ചാത്തപ്പാടിയിലെ രതീശ്(38), മാതാവ് രാജീവി(51), ഭാര്യ മോനിഷ(30) എന്നിവര്‍ക്കാണ് ഇടിമിന്നലിന്റെ ആഘാതത്തില്‍ പരിക്കേറ്റത്. ഇവര്‍ പൈക്ക ആശുപത്രിയില്‍ ചികിത്സ തേടി. 


ചാത്തപ്പാടിയിലെ സരോജിനി, കുഞ്ഞിരാമന്‍, അബൂബക്കര്‍, രതീഷ് എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു. സരോജിനിയുടെ വീട്ടു മതിലിനു വിള്ളല്‍ ഉണ്ടായി. ഈ വീട്ടിലെ ടി വി, ഫാന്‍, ഇലക്ട്രിക്ക് ഉപകരണങ്ങള്‍ കത്തിനശിച്ചു. ചുക്കിനടുക്കയിലെ സരസ്വതിയുടെ വീട്ടിലെ ടി വി, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. വീടിന്റെ മതിലിനു വിള്ളലേറ്റു. നെക്രാജെ കോളാറിലെ മോഹനന്റെ വീട്ടിലും ഇടിമിന്നല്‍ നാശം വിതച്ചു. ഭിത്തിയില്‍ വിള്ളല്‍ വീണു. വൈദ്യുതി ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved