Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » » കൊളളനൂര്‍ ജാറം നേര്‍ച്ചക്ക് പ്രൗഡോജ്ജ്വല സമാപനം

കൊളളനൂര്‍ ജാറം നേര്‍ച്ചക്ക് പ്രൗഡോജ്ജ്വല സമാപനം

Written By Muhimmath News on Sunday, 26 November 2017 | 18:44



കുമരനെല്ലൂര്‍: കൊളളനൂര്‍ വലിയുല്ലാഹി അവറാന്‍കുട്ടിപ്പാപ്പയുടെ ആണ്ടുനേര്‍ച്ചക്ക് പ്രൗഡോജ്ജ്വല സമാപനം. വൈകീട്ട് ഏഴിന് നടന്ന മഖാം സിയാറത്തിന് എം വി ഇസ്മാഈല്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. ദുആ സമ്മേളനത്തില്‍ കക്കിടിപ്പുറം സ്വാലിഹ് മുസ് ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു.

മാരായംകുന്ന് മഹല്ല് ഖത്വീബ് പി കെ ഉമര്‍ ഫൈസി അദ്ധ്യക്ഷനായി. ഞാവലുംകാട് മഹല്ല് ഖത്വീബ് ഉമര്‍ അല്‍ ഹസനി ഉദ്ഘാടനം ചെയ്തു.

ജസീല്‍ കമാല്‍ ഫൈസി പെരിന്തല്‍മണ്ണ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹൈദറൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ സമാപന പ്രാര്‍ഥന നിര്‍വഹിച്ചു.

അബ്ദുല്‍ മജീദ് സഅദി, ഹിദായതുല്‍ ഇസ്‌ലാം മദ്‌റസ പ്രസിഡന്റ് എംകെ സുലൈമാന്‍, സെക്രട്ടറി വി വി ഫള് ലു, നേര്‍ച്ച കമ്മിറ്റി ചെയര്‍മാന്‍ പത്തില്‍ മൊയ്തുണ്ണി, ജനറല്‍ കണ്‍വീനര്‍ കെ വി ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved