Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » » സി.എം. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്യാന്‍ ഭീരുവല്ല: വര്‍ക്കല രാജ്

സി.എം. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്യാന്‍ ഭീരുവല്ല: വര്‍ക്കല രാജ്

Written By Muhimmath News on Monday, 20 November 2017 | 20:08


കാസര്‍കോട്: മനുഷ്യനെ ഒന്നായി കാണുന്ന, ജനങ്ങളെ അറിയുന്ന പ്രഗത്ഭ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാളിയുമായ സി.എം. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്തു എന്നു പറയുന്നത് അദ്ദേഹത്തെ ഭീരുവായി കാണാന്‍ ആഗ്രഹിക്കുന്നവരാണെന്ന് പി.ഡി.പി നയരൂപീകരണ സമിതി ജനറല്‍ കണ്‍വീനര്‍ സ്വാമി വര്‍ക്കലരാജ് പറഞ്ഞു. സി.എം. അബ്ദുല്ല മൗലവി കേസ് എന്‍.ഐ.എ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പി.ഡി.പി സംഘടിപ്പിച്ച ബി.എസ്.എന്‍.എല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം പ്രഹസനമാക്കി ആര്‍ക്കോ വേണ്ടി ഒതുക്കിതീര്‍ക്കുകയായിരുന്നു ഉദ്യോഗസ്ഥാര്‍. ക്രിമിനല്‍ പശ്ചാത്തലമുള്ള ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ച് കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന കാര്യം ശരിയായ രീതിയില്‍ അന്വേഷിക്കണമെങ്കില്‍ ഈ കേസ് എന്‍.ഐ.എയെ ഏല്‍പ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എസ്.എം. ബഷീര്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ മുഖ്യ പ്രഭാഷണം നടത്തി. ഖാളി കുടുംബാംഗം അബ്ദുല്ല ഖാസിയാറത്തംഗം, പി.ഡി.പി സംസ്ഥാന സെക്രട്ടറി ഗോപി കുതിരക്കല്‍, എം.കെ.ഇ അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, മുഹമ്മദ് സഖാഫ് തങ്ങള്‍, ഹനീഫ പൊസോട്ട്, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, ആബിദ് മഞ്ഞംപാറ, കുഞ്ഞിക്കോയ തങ്ങള്‍, ഫാറൂഖ് തങ്ങള്‍, ജാസി പൊസോട്ട്, അബ്ദുല്ല കുണിയ, റസാഖ് മുളിയടുക്ക, അസീസ് ഷേണി, മുഹമ്മദ് ആലംപാടി, ഷാഫി കളനാട്, റഫീഖ് പൊസോട്ട്, ബഷീര്‍ അങ്കക്കളരി, സി.എച്ച്. അബ്ദുല്ല, അബ്ദുല്ല ഊജന്തടി, അബ്ദുറഹ്മാന്‍ തെരുവത്ത് എന്നിവര്‍ പ്രസംഗിച്ചു. യൂനുസ് തളങ്കര സ്വാഗതവും, ഉബൈദ് മുട്ടുന്തല നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved