Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , » പ്രവാചക പ്രകീര്‍ത്തനം വിശ്വാസിയുടെ ബാധ്യത: ശറഫുല്‍ ഉലമ

പ്രവാചക പ്രകീര്‍ത്തനം വിശ്വാസിയുടെ ബാധ്യത: ശറഫുല്‍ ഉലമ

Written By Muhimmath News on Thursday, 23 November 2017 | 17:21



കാഞ്ഞങ്ങാട്: വിശ്വ പ്രവാചകന്‍ മുഹമ്മദ് നബിയുടെ പ്രകീര്‍ത്തനം ഓരോ വിശ്വാസികളുടെയും ഒഴിച്ചു കൂടാന്‍ പറ്റാനാകാത്ത ബാദ്ധ്യതയാണെന്ന് ശറഫുല്‍ ഉലമ അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി പറഞ്ഞു. കാഞ്ഞങ്ങാട് മര്‍കസ് അന്‍വാറുല്‍ മദീനാ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ ആരംഭിച്ച മീലാദ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുണ്യ റബീഉല്‍ അവ്വല്‍ കടന്നു വരവോടെ വിശ്വാസികളുടെ മനസ്സകം ആനന്ദത്തിലാണ്. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് പ്രശ്‌ന പരിഹാരം തേടിയ കാലമുണ്ടായിരുന്നു. അത്തരം ഒരു സാഹചര്യം കടന്നു വന്നാല്‍ നീറുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

മടിക്കൈ അബ്ദുല്ലഹാജി അദ്ധ്യക്ഷത വഹിച്ചു. അശ്‌റഫ് അശ്‌റഫി ആറങ്ങാടി, ബശീര്‍ അബ്ദുല്‍കരീം സഖാഫി വാണിയമ്പലം, മഹമൂദ്ഹാജി കല്ലൂരാവി, ബശീര്‍ മങ്കയം, ഹമീദ് മൗലവി കൊളവയല്‍ എന്നിവര്‍ പ്രസംഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved