Latest News :
Home » , » പുസ്തക ലോകം ശ്രദ്ധേയമായി

പുസ്തക ലോകം ശ്രദ്ധേയമായി

Written By Muhimmath News on Wednesday, 22 November 2017 | 19:20


ദുബൈ : യു എ ഇ നാഷണല്‍ സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച പുസ്തകലോകം പ്രവാസി എഴുത്തിന്റെ നേര്‍വായനയെ പരിചയപെടുത്തലിലൂടെ ശ്രദ്ധേയമായി. പ്രവാസി സാഹിത്യലോകത്ത്  ബുള്‍ഫൈറ്ററെന്ന ചെറുകഥാ സമാഹാരത്തിലൂടെ അനുവാചക ഹൃദയങ്ങളില്‍ ഇടം നേടിയ എഴുത്തുകാരന്‍ സൈനുദ്ധീന്‍ പുന്നയൂര്‍കുളത്തിന്റെ മരുഭൂമിയിലെ ഒട്ടകം എന്ന യാത്രാവിവരണവും, 'തുന്നല്‍ പക്ഷിയുടെ വീട്'എന്ന ആദ്യ കഥാസമാഹാരത്തിലൂടെ തന്നെ ശക്തമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ സലിം അയ്യനത്തിന്റെ 'എച് .ടു.ഒ'യും ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്‌ഫെയറിലെത്തന്നെ ബെസ്‌ററ് സെല്ലറുകളില്‍ ഒന്നായ അസിയുടെ 'ക്യാമ്പ് കോപ്പറിന്റെ ഇടനാഴികള്‍ 'എന്ന ആദ്യ സൃഷ്ടിയും വിവിധ തലങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടു.


പി സി കെ ജബ്ബാറിന്റെ അധ്യക്ഷതയില്‍ സിറാജ് എഡിറ്റര്‍ ഇന്‍ചാര്‍ജ് കെ. എം അബ്ബാസ് ചര്‍ച്ച ഉല്‍ഘാടനം ചെയ്തു. കലാലയംസാംസ്‌കാരിക വേദിയുടെ പുസ്തക ചര്‍ച്ചയുള്‍പ്പടെയുള്ള സാംസ്‌കാരിക ഇടപെടലുകള്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.വായനയുടെ ആസ്വാദന പങ്കുവെപ്പുകളും എഴുത്തുകാരുമായുള്ള സ്‌നേഹസംവാദവും വേറിട്ടൊരനുഭവമായി.

നിസാര്‍ പുത്തന്‍പള്ളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സൈനുദ്ധീന്‍ പുന്നയൂര്‍ക്കുളം,അസി,സി.എന്‍ ആരിഫ്, മനീഷ് നരണിപ്പുഴ,ആഷിക് നെടുമ്പുര,ഷാജി ഹനീഫ്,അജിത് കുമാര്‍ അനന്തപുരി എന്നിവര്‍ സംസാരിച്ചു. നസീര്‍ പാങ്ങോട്, രഞ്ജിത് വാസുദേവന്‍, അസ്ഫാര്‍ മാഹി എന്നിവര്‍ സംബന്ധിച്ചു. സാലിഹ് മാളിയേക്കല്‍ ചര്‍ച്ച നിയന്ത്രിച്ചു. ശംസുദ്ധീന്‍ ആദൂര്‍ സ്വാഗതവും ഇര്‍ഫാദ് മായിപ്പാടി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved