Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , , , » ഹോങ്കോങ്ങില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴ് പേരില്‍ നിന്നായി 14 ലക്ഷം രൂപ തട്ടി; പരാതിയുമായി നിരവധിപേര്‍

ഹോങ്കോങ്ങില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴ് പേരില്‍ നിന്നായി 14 ലക്ഷം രൂപ തട്ടി; പരാതിയുമായി നിരവധിപേര്‍

Written By Muhimmath News on Wednesday, 15 November 2017 | 17:12


കാസര്‍കോട് ഹോങ്കോങ്ങില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴ് പേരില്‍ നിന്നായി 14 ലക്ഷം രൂപ തട്ടിയ യുവാവിനെതിരെ നിരവധിപേര്‍ രംഗത്ത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. കാസര്‍കോട്ടെ ഒരു ഹോട്ടലിലെ ജീവനക്കാരനായ കണ്ണൂര്‍ മാടായിലെ റൂബിന്‍ ജോസഫ് ഫിലിപ്പി (30)നെതിരെയാണ് കാസര്‍കോട് പോലീസ് കേസെടുത്തത്. മാനന്തവാടി കണിയാരം വേലക്കാട് ഹൗസിലെ വി.ഡി. ശ്യാമിന്റെ (34) പരാതിയിലാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ശ്യാം പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ ഒരു ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്യുന്ന സമയത്ത് ഹോട്ടലിലെ ലോഡ്ജില്‍ താമസക്കാരനായിരുന്നു റൂബിന്‍ ജോസഫ് ഫിലിപ്പ്.

തന്റെ ഭാര്യ ഹോങ്കോങ്ങിലെ പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും ഈ കമ്പനിയില്‍ ജോലിക്കാരെ ആവശ്യമുണ്ടെന്നും ശ്യാമിനെ പറഞ്ഞു വിശ്വസിപ്പിച്ച റൂബിന്‍ വിസയ്ക്ക് രണ്ട് ലക്ഷം രൂപയാണെന്നും ധരിപ്പിച്ചു. തുടര്‍ന്ന് ശ്യാമടക്കം ഏഴുപേരാണ് കഴിഞ്ഞ 29ന് റൂബിന്‍ ജോസഫിന് പണം നല്‍കിയത്. ഈ മാസം 12ന് ഹോങ്കോങ്ങില്‍ പോകാന്‍ തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടു. 12ന് റൂബിന്റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതേ തുടര്‍ന്ന് ഏഴ് പേരും മാടായിയില്‍ എത്തി. റൂബിന്‍ ജോസഫ് ഫിലിപ്പിനെ അന്വേഷിച്ചെങ്കിലും അങ്ങനെ ഒരാള്‍ ഇവിടെ ഇല്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ സംഘം കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവ് ഇത്തരത്തില്‍ വേറെയും തട്ടിപ്പ് നടത്തിയതായാണ് പോലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved