Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » ദുബായില്‍ കട തുടങ്ങാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്

ദുബായില്‍ കട തുടങ്ങാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്

Written By Muhimmath News on Friday, 3 November 2017 | 18:41

കുമ്പള: ദുബായില്‍ ചെരുപ്പ് കട തുടങ്ങാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം കുമ്പള പൊലീസ് കേസെടുത്തു. ഷിറിയയിലെ അബ്ദുല്‍കരീം, ഭാര്യ ആയിഷത്ത് താഹിറ എന്നിവര്‍ക്കെതിരെയാണ് കേസ്. കുമ്പള ഗവ. ആസ്പത്രിക്ക് സമീപത്തെ ആയിശയാണ് കോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷം മുമ്പ് താഹിറയും കരീമും തന്റെ വീട്ടിലെത്തി ദുബായില്‍ ചെരിപ്പുകട തുടങ്ങാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. പ്രതിമാസം ലാഭത്തില്‍ നിന്ന് 5000 രൂപ തരാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിച്ചതെന്നും പിന്നീട് പല പ്രാവശ്യം പണം ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved