Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » ബസ് യാത്രക്കിടെ ഭര്‍തൃമതിയുടെ സ്വര്‍ണമാല കവര്‍ന്നു

ബസ് യാത്രക്കിടെ ഭര്‍തൃമതിയുടെ സ്വര്‍ണമാല കവര്‍ന്നു

Written By Muhimmath News on Sunday, 26 November 2017 | 12:03




നീലേശ്വരം: ബസ് യാത്രക്കിടെ ഭര്‍തൃമതിയുടെ നാലു പവന്‍ സ്വര്‍ണമാല കവര്‍ന്നു. നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരനായ ബെന്നിയുടെ ഭാര്യ സാലിയുടെ മാലയാണ് കവര്‍ന്നത്. ശനിയാഴ്ച വൈകുന്നേരം താലൂക്ക് ആശുപത്രിയില്‍ നിന്നും ചായ്യോത്തേക്ക് പോകാനായി ബസ് കയറിയതായിരുന്നു സാലി. ബസില്‍ തിരക്കുണ്ടായിരുന്നു


ചായ്യോത്ത് ബസ് ഇറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ടതായി വ്യക്തമായത്. ഇതേതുടര്‍ന്ന് സാലി നല്‍കിയ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved