Latest News :
Home » , , » മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം; പിഞ്ചുകുഞ്ഞ് മരിച്ചു

മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം; പിഞ്ചുകുഞ്ഞ് മരിച്ചു

Written By Muhimmath News on Wednesday, 1 November 2017 | 11:09
























മംഗളൂരു: മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ശ്വാസം തടസ്സം അനുഭവപ്പെട്ട ഒരു വയസുകാരന്‍ മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി ഗെരുകട്ടയിലാണ് സംഭവം. വിട്ടാലയുടെ മകന്‍ ആരുഷാണ് മരണപ്പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഒരു കഷ്ണം മുറുക്ക് വായിലിട്ട ശേഷം കുട്ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബെല്‍ത്തങ്ങാടി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved