Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » » മഞ്ചേശ്വരം മണ്ഡലം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കമ്മിറ്റി നിലവില്‍ വന്നു

മഞ്ചേശ്വരം മണ്ഡലം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കമ്മിറ്റി നിലവില്‍ വന്നു

Written By Muhimmath News on Saturday, 11 November 2017 | 18:41


മഞ്ചേശ്വരം: ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുള്ള കുമ്പളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ യോഗം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന ട്രഷറര്‍ ഉമ്മര്‍ പാടലടുക്ക ഉദ്ഘാടനം ചെയ്തു സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മയക്കുമരുന്ന് മാഫിയകള്‍ മഞ്ചേശ്വരം മണ്ഡലം പരിസരങ്ങളില്‍ കൂടിവരുന്നു എന്നത് ശ്രദ്ധേയമാണ് ഇത്രയും മാഫിയകള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണം കുട്ടികളുടെ ഇടയില്‍ ശക്തമാക്കണം എന്ന് സൂചിപ്പിച്ചു.

ജില്ലാ സെക്രട്ടറി മൊയ്തീന്‍ മുള്ളേരിയ സ്വാഗതം പറഞ്ഞു മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പ്രസിഡന്റായി മിഷല്‍ റഹ്മാന്‍ സെക്രട്ടറി ഫിറോസ് ബദ്‌രിയ നഗര്‍ ട്രഷറര്‍ എം എം കെ പ്രസാദ് വൈസ് പ്രസിഡന്റ് കെ പി പ്രകാശ് ജോയിന്‍ സെക്രട്ടറിമാര്‍ കുഞ്ഞുമുഹമ്മദ് മൊഗ്രാല്‍ .റഫീക്ക് പാടല്‍ എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുവാനും കുട്ടികളുടെ ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടി ശക്തമായ പോരാട്ടം നയിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved