Latest News :
Home » , » ചില്‍ട്രന്‍സ് ഡേ സെലബ്രേഷന്‍ ആചരിച്ചു

ചില്‍ട്രന്‍സ് ഡേ സെലബ്രേഷന്‍ ആചരിച്ചു

Written By Muhimmath News on Tuesday, 14 November 2017 | 20:38



ദേളി: സഅദിയ്യ ഹൈസ്‌കൂളില്‍ ശിശു ദിനത്തോടനുബന്ധിച്ച് ചാച്ചാജി സ്മരണകള്‍ അയവിറക്കി എല്‍.പി ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ റാലി സംഘടിപ്പിച്ചു. പ്ലക്കാര്‍ഡുകളും റോസാ പുഷ്പങ്ങളും ബലൂണുകളും മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത് കാഴ്ച്ചക്കാരെ ആനന്ദിപ്പിച്ചു. ചില്‍ഡ്രന്‍സ് ഡേ സെലബ്രേഷന്റെ ഭാഗമായി യു.പി, ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ വൈവിധ്യവും ആകര്‍ഷണീയവും പഠനാര്‍ഹവുമായ ഒത്തിരി പരിപാടികളും സംഘടിപ്പിക്കപ്പെട്ടു.

ലിറ്ററസി ക്ലബ്ബിന് കീഴില്‍ പോയം റൈറ്റിഗ് കോംപറ്റിഷനും സോഷ്യല്‍ സയന്‍സ് ക്ലബ്ബിന് കീഴില്‍ ഉപന്യാസ രചനാ മത്സരവും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ രചനാ മത്സരവും നടന്നു.സഅദിയ്യ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സെലബ്രഷനില്‍ സംബന്ധിക്കാനെത്തി. സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ സഅദി കൊട്ടപ്പുറം പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. നാഗേഷ് മാസ്റ്റര്‍ മല്ലം, അബൂ ത്വാഹിര്‍ സഅദി വളാഞ്ചേരി, അശ്കര്‍ സഅദി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേത്യത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved