Latest News :
...
Home » , » മിഠായി കഴിച്ച വിദ്യാര്‍ത്ഥിക്ക് ഛര്‍ദിയും വയറിളക്കവും; കടയില്‍ റെയ്ഡ് നടത്തിയ പോലീസ് മിഠായി പാക്കറ്റുകള്‍ പിടിച്ചെടുത്തു

മിഠായി കഴിച്ച വിദ്യാര്‍ത്ഥിക്ക് ഛര്‍ദിയും വയറിളക്കവും; കടയില്‍ റെയ്ഡ് നടത്തിയ പോലീസ് മിഠായി പാക്കറ്റുകള്‍ പിടിച്ചെടുത്തു

Written By Muhimmath News on Tuesday, 21 November 2017 | 19:08


വിദ്യാനഗര്‍: മിഠായി കഴിച്ചതിനെ തുടര്‍ന്ന് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചെര്‍ക്കള യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ഛര്‍ദിയും വയറിളക്കവുമുണ്ടായത്. സംഭവത്തില്‍ ആരോഗ്യ വിഭാഗവും പോലീസും അന്വേഷണം ആരംഭിച്ചു.

മിഠായി വിറ്റ കടയില്‍ പരിശോധന നടത്തിയ വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാറും സംഘവും മിഠായി പാക്കറ്റുകള്‍ പിടിച്ചെടുത്തു.മിഠായി വിറ്റ കടയുടമയെ ചോദ്യം ചെയ്തപ്പോള്‍ അഞ്ചുരൂപയ്ക്കാണ് മിഠായി വില്‍ക്കുന്നതെന്നും അകത്ത് ഒരു ഗിഫ്റ്റും പാക്കറ്റിനകത്ത് ഉണ്ടാകുന്നതായും കടയുടമ വ്യക്തമാക്കി. ഗിഫ്റ്റുള്ളതിനാല്‍ മിഠായിക്ക് നല്ല കച്ചവടമാണെന്നാണ് കടയുടമ പോലീസിനോട് പറഞ്ഞത്. ധമാക്ക് എന്നെഴുതിയ മിഠായിയെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved