Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page
ചൗക്കി: പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന നബി ദിനാഘോഷത്തിന്  ജമാഅത്ത് പ്രസിഡന്റ് സിഎംഎ ജലീല്‍ പതാക ഉയര്‍ത്തിയതോടെ ഭക്തിനിര്‍ഭരമായ തുടക്കം. സ്ഥലം ഖത്തീബും മുദരിസുമായ അബ്ദു നാസിര്‍ ലത്വീഫി പ്രാര്‍ത്ഥന നടത്തി. ജമാഅത്ത് വൈസ് പ്രസിഡന്റ് സലീം അക്കര സ്വാഗതം ആശംസിച്ചു. 

ജമാഅത്ത് ട്രഷറര് എകെഎ മല്ലം നന്ദി പറഞ്ഞു. ജമാഅത്ത് കമ്മറ്റി, മീലാദ് ശരീഫ് കമ്മറ്റി ഭാരവാഹികളും അംഗങ്ങളും പണ്ഡിതന്മാരും മഹല്ലംഗങ്ങളും സ്‌കൂള്‍ അദ്ധ്യാപകരും യുഎഇ ബദര്‍ ജമാഅത്ത് കമ്മറ്റി ഭാരവാഹികളും നാട്ട്കാരും സംബന്ധിച്ചു. 

21, 22 തീയതികളിലായി പ്രസിദ്ധ കാഥികന്‍ ഡി.എം.എ. മദനി ആന്റ് പാര്‍ട്ടി `കൊട്ടാരം വിട്ട അധിപന്‍' കഥാപ്രസംഗം അവതരിപ്പിക്കും. തുടര്‍ന്ന് 6 ദിവസങ്ങളിലായി നടക്കുന്ന മത വജ്ഞാന സദസ്സ് ഖാസി പ്രൊഫ. കെ ആലി കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് സിഎംഎ ജലീല്‍ അദ്ധ്യക്ത വഹിക്കും. ജനറല്‍ സെക്രട്ടറി ഖലീല്‍ സിലോണ്‍ സ്വാഗതം ആശംസിക്കും. ട്രഷറര്‍ എകെഎ മല്ലം നന്ദി പറയും. 

സ്ഥലം ഖത്തീബും മുദരിസും മായ അബ്ദുനാസിര്‍ ലത്വീഫി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. പ്രഭാഷ സദസ്സില്‍ ശാക്കിര്‍ ബാഖവി മമ്പാട്, ഖലീല്‍ ഹുദവി അല്‍ മാലിക്കി കല്ലായം, മജീദ് ബാഖവി കൊടുവള്ളി, ശമീര്‍ വാഫി കരുവാരക്കുണ്ട്, സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല, അശ്‌റഫ് ജൗഹരി എരുമാട്, എം എ ഖാസിം മുസ്ലിയാര്‍, അബ്ദുനാസിര്‍ ലത്വീഫി കൊടുവള്ളി, അബ്ദുല്‍ സലാം സഖാഫി തുടങ്ങിയ പണ്ഡിതന്മാരും സാദാത്തുക്കളും പങ്കെടുക്കും. 

സമാപന രണ്ട് ദിവസങ്ങളിലായി വിദ്യാത്ഥി ഫെസ്റ്റും നബിദിന സമ്മേളനവും നടക്കും.സമ്മേളനം അബ്ദുല്‍സലാം സഖാഫി ഉദ്ഘാടനം ചെയ്യും മിലാദ് കമ്മററി ചെയര്‍മാന്‍ സി.എച്ച്. സുബൈര്‍ അദ്ധ്യക്ഷത വഹിക്കും.  തുടര്‍ന്ന്  ഘോഷയാത്ര നടക്കും.
ബദര്‍ ജമാത്ത് കമ്മറ്റി പ്രസിഡന്റ് സിഎംഎ ജലീല്‍ പതാക ഉയര്‍ത്തുന്നു

Leave A Reply