Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » » ഖാസിയുടെ മരണം: ആക്ഷന്‍കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി

ഖാസിയുടെ മരണം: ആക്ഷന്‍കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി

Written By Muhimmath News on Tuesday, 21 November 2017 | 10:55

കാസര്‍കോട്: ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത അകറ്റുക, കുറ്റവാ ളികളെ നിയമത്തിന്റെ മുമ്പില്‍ ഹാജരാക്കുക, സി എം ഉസ്താദിന്റെ കുടുംബത്തോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യ ങ്ങള്‍ ഉന്നയിച്ച് സി എം  ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. 

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സമരകാഹളം ഉയര്‍ത്തി കൂട്ടായ്മ സംഘടിപ്പിച്ചു. 
ആക്ഷന്‍കമ്മിറ്റി വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ് നദ്‌വിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. ഡി സുരേന്ദ്ര നാഥ്  ഉദ്ഘാടനം ചെയ്തു. 

ത്വാഖാ അഹ്മദ് മൗലവി, ഇബ്‌റാഹിം ഫൈസി ജെഡിയാര്‍, അബ്ദുല്‍ഖാദര്‍ സഖാഫി കാട്ടിപ്പാറ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ആരിഫ് ദാരിമി, എം സി ഖമറുദ്ദീന്‍, അസീസ് കടപ്പുറം, സ്വാമി വര്‍ക്കല രാജ്, മുഹമ്മദ് പാക്യാര, അബ്ദുല്ല ഖാസിയാറകം, ഉബൈദുല്ല കടവത്ത്, സിഎംഎ ജലീല്‍, മുഹമ്മദ് ശാഫി, ശാഫി സുഹ്‌രി, സൈഫുദ്ദീന്‍ മാക്കോട്, യൂനുസ് തളങ്കര, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, അബ്ദുല്ല മുസ്‌ലിയാര്‍ ചെമ്പരിക്ക, ശംസുദ്ദീന്‍ ചെമ്പരിക്ക, ശാഫി സി.എം ചെമ്പരിക്ക തുടങ്ങിയവര്‍ പ്രസംഗി ച്ചു. ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ പി എം സുബൈര്‍ പടുപ്പ് സ്വാഗതവും വര്‍ക്കിംഗ് ജനറല്‍ കണ്‍വീനര്‍ ഇ അബ്ദുല്ലക്കുഞ്ഞി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved