Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » , » അലക്കാന്‍പോയ വീട്ടമ്മ കുഴഞ്ഞ് വീണുമരിച്ചു

അലക്കാന്‍പോയ വീട്ടമ്മ കുഴഞ്ഞ് വീണുമരിച്ചു

Written By Muhimmath News on Tuesday, 7 November 2017 | 19:24



കാസര്‍കോട്: അലക്കാന്‍പോയ വീട്ടമ്മ കുഴഞ്ഞ് വീണുമരിച്ചു. തളങ്കര കെ കെ പുറത്തെ എം പി അബ്ദുല്ലയുടെ ഭാര്യ ഷകീലയാണ്(50) മരിച്ചത്. ചൊവ്വാഴ്ച രാവിലെ അലക്കാനായി തുണികളുമായി അലക്കുക്കല്ലിനടുത്തേക്ക് പോയതായിരുന്നു. പെട്ടെന്ന് കുഴഞ്ഞ് വീണ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തെരുവത്തെ പരേതനായ മൊയ്തീന്‍കുട്ടി ബിഫാത്വിമ -ദമ്പതികളുടെ മകളാണ്. മക്കള്‍: ഹാഷിം (ഖത്തര്‍), ഹാരിസ്, അനീസ്, അസ്ലം, സാജിദ, ഷഹീമ. മരുമക്കള്‍: അല്‍താഫ് (ചൂരി), രഹന. സഹോദരങ്ങള്‍: ഇബ്രാഹിം, അഷറഫ്, ഹസീന, ലജ്മുനിസ, ആമിന.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved