Latest News :
...
Home » , » പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് പി.എം അഷ്‌റഫ് നിര്യാതനായി

പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് പി.എം അഷ്‌റഫ് നിര്യാതനായി

Written By Muhimmath News on Wednesday, 22 November 2017 | 17:26




കാസര്‍കോട്: പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് പി.എം അഷ്‌റഫ് (42) നിര്യാതനായി. ബാങ്കോട് സ്വദേശിയായ അഷ്‌റഫ് നായന്മാര്‍മൂല അന്‍സാരി മന്‍സിലില്‍ പരേതനായ അബ്ദുല്ല-ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: ജമീല പൊവ്വല്‍, സഫിയ പന്നിപ്പാറ.

മക്കള്‍: അന്‍സാരി, അലീമുദ്ദീന്‍, അഫ്രീന, റിസാന, അന്‍സിഫ, അസ്മിന, അനസ്, ഹനീഫ. സഹോദരങ്ങള്‍: റംല, സമീമ. നിരവധി ആല്‍ബങ്ങള്‍ക്കും താരാട്ടുപാട്ടുകള്‍ക്കും ഗാനരചന നടത്തിയ അഷ്‌റഫ് ജില്ലയിലെ അറിയപ്പെട്ട മാപ്പിളപ്പാട്ട് രചയിതാവാണ്. അസുഖത്തെ തുടര്‍ന്ന് സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved