Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » കോളജ് വിദ്യാര്‍ഥിനി പുഴയില്‍ ചാടി ജീവനൊടുക്കി

കോളജ് വിദ്യാര്‍ഥിനി പുഴയില്‍ ചാടി ജീവനൊടുക്കി

Written By Muhimmath News on Friday, 24 November 2017 | 17:12



നീലേശ്വരം:കോളജ് വിദ്യാര്‍ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. നീലേശ്വരം കാര്യങ്കോട്ടെ പ്രഭാകരന്‍ തൈവളപ്പില്‍ ശാന്ത ദമ്പതികളുടെ മകള്‍ ടി വി ശാലിനി(20)യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കാര്യങ്കോട് പുഴയില്‍ ചാടിമരിച്ചത്. പടന്നക്കാട് നെഹ്‌റു കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ശാലിനി.

തലേദിവസം രാത്രി മാതൃസഹോദരി കാരിച്ചിയോടൊപ്പം ഉറങ്ങാന്‍ കിടന്ന ശാലിനിയെ രാവിലെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണത്തില്‍ നടത്തിയപ്പോഴാണ് വീടിനടുത്ത പുഴയരികില്‍ ശാലിനിയുടെ ചെരുപ്പ് കാണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാണപ്പെട്ടത്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍ അവധിയിലായതിനാല്‍ പിന്നീട് പരിയാരത്തേക്ക് കൊണ്ടുപോയി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved