Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , » ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Written By Muhimmath News on Thursday, 16 November 2017 | 17:42



ഉപ്പള: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ജോഡ്കല്‍ നവോദയ നഗര്‍ സ്വദേശിയും നിര്‍മ്മാണത്തൊഴിലാളിയുമായ ജനാര്‍ദ്ദനന്‍ (55) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ദാമോദരന്‍ (42) പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്.


 ഞായറാഴ്ച ബായാര്‍ പൊന്നംകളയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ജനാര്‍ദ്ധനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: ദേവകി. മക്കള്‍: പാര്‍വ്വതി, ചിത്രാവതി, മുരളി, ശശിധരന്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved