Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Written By Muhimmath News on Friday, 17 November 2017 | 16:52




ഉദുമ: യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം വാണിയംവളപ്പില്‍ ലഷ്മി പരേതനായ കുട്ട്യാന്‍ ദമ്പതികളുടെ മകന്‍ സുകുമാരനെ(32) ആണ് ഉദുമ പള്ളത്ത് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. 


പള്ളത്തെ ഗ്യാരേജിലെ പെയിന്റര്‍ തൊഴിലാളിയാണ് സുകുമാരന്‍. രാത്രിയില്‍ സുഹൃത്തുക്കള്‍ സുകുമാരനെ കാണാന്‍ വന്നപ്പോള്‍ ഗ്യാരേജ് അടച്ചിട്ടും സുകുമാരന്റെ ബൈക്ക് അവിടെതന്നെയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്. രണ്ടു മാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ: ആതിര. സഹോദരങ്ങള്‍: സുരേഷ്, സുമതി, സുജ, സുജിത.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved