Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: തെരുവു നായ്ക്കളുടെ ആക്രമണം തുടരുന്നു. മൂന്നു പേര്‍ക്ക് കൂടി കടിയേറ്റു. കൊല്ലങ്കാനയിലെ ജാന്‍സി (30)ക്കു ഇന്നു രാവിലെയാണ് കടിയേറ്റത്. വീട്ടു മുറ്റത്ത് നില്‍ക്കുന്ന തന്നെ എവിടെ നിന്നോ വന്ന തെരുവുനായ കടിക്കുകയായിരുന്നു വെന്ന് ജാന്‍സി പരാതിപ്പെട്ടു. ചൗക്കി, കല്ലങ്കൈയില്‍ രണ്ടു പേര്‍ക്കു കൂടി പട്ടിയുടെ കടിയേറ്റു. എല്‍.ബി.എസ് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ത്ഥിനിയായ കല്ലങ്കൈ ഗവ.യുപി സ്‌കൂളിനു സമീപത്തെ കവിത (17), ബന്ധുവിന്റെ മകളായ ജ്യോതിക (6) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇരുവരുടെയും കൈകളിലാണ് തെരുവു നായ്ക്കളുടെ ആക്രമണം. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കല്ലങ്കൈയിലെ പ്രകാശിന്റെ പശുവിനും കടിയേറ്റു. കല്ലങ്കൈയിലും പരിസരങ്ങളിലും ദിവസങ്ങളായി തെരുവു നായ ശല്യം നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ചെമ്മനാട് പഞ്ചായത്തിലെ കളനാട്ടും ചട്ടഞ്ചാലിലും തെരുവുനായകളുടെ ആക്രമണം ഉണ്ടായിരുന്നു. ചട്ടഞ്ചാലില്‍ ഉണ്ടായ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മംഗഌരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്
Leave A Reply