Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » » വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ 5 വയസുകാരന് നായയുടെ കടിയേറ്റു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ 5 വയസുകാരന് നായയുടെ കടിയേറ്റു

Written By Muhimmath News on Saturday, 18 November 2017 | 11:46

കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസുകാരന് നായയുടെ കടിയേറ്റു. തെക്കില്‍ ഫെറി ഉക്രംപാടി ക്വാര്‍ട്ടേഴ്‌സിലെ ജാബിറിന്റെ മകന്‍ മുഹമ്മദ് ജമീലാണ് നായയുടെ ആക്രമണത്തിന് ഇരയായത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. തലയുടെ മുന്‍ഭാഗത്താണ് നായയുടെ കടിയേറ്റത്. നെറ്റിയുടെ ഭാഗത്തെ തൊലി അറ്റു തൂങ്ങിയ നിലയിലായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved