Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

തിരുവനന്തപുരം: ഗെയില്‍ വാതക പൈപ്പിനെതിരെ കോഴിക്കോട് മുക്കത്ത് സമരം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം ആറിന് കോഴിക്കോട് സര്‍ക്കാര്‍ സമരക്കാരെ ചര്‍ച്ചക്ക് വിളിച്ചു. വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. നവംബര്‍ ആറിന് നാലു മണിക്ക് കോഴിക്കോട് കളക്ടറേറ്റില്‍ വ്യവസായമന്ത്രി എ.സി.മൊയ്തീനാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

വിവിധ സംഘടനാ, രാഷ്ട്രീയ നേതാക്കളെയും ചര്‍ച്ചയിലേക്ക് വിളിച്ചിട്ടുണ്ട്. പറ്റുമെങ്കില്‍ വ്യവസായമന്ത്രി നേരിട്ട് യോഗത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു മാസമായി പ്രദേശത്ത് സമരം ചെയ്യുന്ന നാട്ടുകാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള തുറന്ന ചര്‍ച്ച. രണ്ട് ദിവസമായി പ്രദേശത്ത് തുടരുന്ന സമരം നിറുത്തിയതിന് ശേഷം ചര്‍ച്ച മതിയെന്നായിരുന്നു സര്‍ക്കാരിന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് സി.പി.ഐ അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയത്.
Leave A Reply