Latest News :
...
Home » , , » അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

Written By Muhimmath News on Saturday, 18 November 2017 | 12:04

കൊണ്ടോട്ടി: അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. തൃശ്ശൂര്‍ വരവൂര്‍ പിലാക്കാട്ട് കൊട്ടപ്പുറത്ത് സ്വദേശിയാണ് കരിപ്പൂര്‍ വിമാനത്താവളം വഴി 55 ലക്ഷം രൂപയുടെ സ്വര്‍ണം അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സാധാരണ പരിശോധനകളില്‍ നജ്മുദ്ധീന്റെ പക്കല്‍ നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഡോര്‍ ഫ്രൈം മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്നൂ പോകവെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതും പിടിക്കപ്പെട്ടതും.

തുടര്‍ന്ന് കസ്റ്റംസ് പരിശോദന റുമിലെത്ത് വസ്ത്രങ്ങള്‍ അഴിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് അടിവസ്ത്രം പരിശോദിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
രണ്ട് സ്വര്‍ണ കട്ടികകളും ഒരു ചെറിയ സ്വര്‍ണ്ണ പൊട്ടുമാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.സ്വര്‍ണ്ണത്തിന് സപ്പോര്‍ട്ട് നല്‍കാനായി ബ്രൗണ്‍ നിറത്തിലുള്ള ബെല്‍ട്ടും ധരിച്ചിരുന്നു.1.818 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെടുത്തത്.പിടികൂടിയ സ്വര്‍ണ്ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 5535810 രൂപ വിലവരും. വെള്ളിയാഴ്ച രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ദുബൈ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരെത്തിയത്

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved