Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » ഹാദിയയും താനും ഒരുമിക്കുമെന്ന് ഷെഫിന്‍ ജഹാന്‍

ഹാദിയയും താനും ഒരുമിക്കുമെന്ന് ഷെഫിന്‍ ജഹാന്‍

Written By Muhimmath News on Monday, 27 November 2017 | 11:13

മുംബൈ: ഹാദിയ കേസില്‍ മനസ്സുതുറന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍. ഹാദിയയും താനും ഒരുമിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനാണ് പ്രാര്‍ത്ഥനയെന്നും ഷെഫിന്‍ ജഹാന്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ ഹാദിയയെ നേരിട്ട് ഹാജരാക്കാനിരിക്കുന്ന വേളയിലാണ് ഷെഫിന്റെ പ്രതികരണം. 

ഹാദിയയെ  സുപ്രീംകോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുകയാണ് ഷെഫിന്‍ ജഹാന്‍. ഡല്‍ഹിയിലേക്ക് പോകുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹാദിയ നടത്തിയ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് ഷെഫിന്‍ പറഞ്ഞു. ഹാദിയ അങ്ങേയറ്റം സുരക്ഷയോടെയാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഹാദിയയുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയില്ലെന്നും മുംബെയില്‍ വെച്ച് ഷെഫിന്‍ പറഞ്ഞു. 

കോടതിയില്‍വെച്ച് ഹാദിയയെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നീതി ലഭിക്കുമെന്നും താനും ഹാദിയയും ഒരുമിക്കുമെന്നും തന്നെയാണ് പ്രതീക്ഷയെന്നും അതിനാണ് പ്രാര്‍ത്ഥനയെന്നും ഷെഫിന്‍ കൂട്ടിച്ചേര്‍ത്തു. 

തനിക്ക് യാതൊരു തരത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും വ്യക്തമാക്കിയ ഷെഫിന്‍ കേസിനെക്കുറിച്ച് 27ാംതിയ്യതിക്കുശേഷം പ്രതികരിക്കാമെന്നും അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved