Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
സേലം: ഇപ്പോവും താന്‍ സ്വതന്ത്രയായിട്ടില്ലെന്നതാണ് സത്യാവസ്ഥയെന്ന് ഹാദിയ. ഇഷ്ടപ്പെട്ടവരെ കാണാമെന്നുള്‍പ്പെടെ കോടതി പറഞ്ഞ സ്വാതന്ത്ര്യം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല സേലത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഹാദിയ.

എത്രയും വേഗം വേണ്ടപ്പെട്ടവരോടു സംസാരിക്കാന്‍ കഴിയണമെന്നാണ് തനിക്ക് എപ്പോഴും പറയാനുള്ളത്. എന്തൊക്കെ നിബന്ധനകളാണുള്ളതെന്ന് ഇപ്പോള്‍ അറിയില്ല. തനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് കോളജ് അധികൃതര്‍ക്കും ധാരണയായിട്ടില്ലെന്നും ഹാദിയ വ്യക്തമാക്കി.

പഠിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്. കോളജ് തടവറയാണോയെന്ന് രണ്ട് ദിവസത്തിന് ശേഷമെ പറയാനാകൂ. ശഫിന്‍ ജഹാനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല എന്നും ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരെ വീണ്ടും കാണുമെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു.

രാവിലെ എട്ടരയോടെയാണ് ഹാദിയ കോളജിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമെ ഹാദിയക്ക് ഹൗസ് സര്‍ജന്‍സിയിലേക്ക് പ്രവേശിക്കാനാവൂ.


Leave A Reply