Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
സേലം: ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കാന്‍ ഹാദിയ സേലത്തെ കോളജിലെത്തി. പഠനം പൂര്‍ത്തിയാക്കാനാവശ്യമായ പുനഃപ്രവേശന നടപടികള്‍ക്ക് ഹാദിയ അപക്ഷേ നല്‍കും. തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും ഹാദിയ വ്യക്തമാക്കി.

തന്റെ മാനസിക നില ഡോക്ടര്‍മാര്‍ക്കു പരിശോധിക്കാം. എനിക്കൊരു കുഴപ്പവുമില്ലെന്നു താന്‍ സ്വയം പറഞ്ഞാല്‍ അതിനു വിലയുണ്ടാകില്ല. ശഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണെന്നോ അല്ലെന്നോ സുപ്രീം കോടതി പറഞ്ഞിട്ടില്ല. അദ്ദേഹത്തെ കാണാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. കിട്ടിയിട്ടില്ല.
 ഇന്നു വീണ്ടും ശ്രമിക്കും. മാതാപിതാക്കള്‍ക്കു തന്നെ കാണാന്‍ അനുമതിയുണ്ട്. സേലത്ത് എത്തിയശേഷം അച്ഛനോടും അമ്മയോടും ഫോണില്‍ സംസാരിച്ചു. തന്നെ ഘര്‍വാപസി നടത്താന്‍ ശ്രമം നടന്നിട്ടുണ്ട്. ഇതിനായി ശിവശക്തി യോഗാ സെന്ററിലുള്ളവരുടെ കൗണ്‍സിലിംഗ് ഉണ്ടായിരുന്നു. കൗണ്‍സലിംഗിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചു.

പത്രസമ്മേളനം നടത്തി സനാതന ധര്‍മത്തിലേക്കു വന്നെന്നു നീ പറഞ്ഞേ പറ്റുവെന്നു അവര്‍ പറഞ്ഞു. ആരൊക്കെയാണെന്നു പേര് അറിയില്ല.

സേലത്തെ കോളേജിലെത്തുന്ന ഹാദിയക്ക് പതിനഞ്ചംഗ പൊലീസ് സംഘം സുരക്ഷയൊരുക്കും. ഹോസ്റ്റലിലും കോളേജിലും മുഴുവന്‍ സമയവും പൊലീസിന്റെ സുരക്ഷയുണ്ടാകുമെന്നും തമിഴ്‌നാട് പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ സുബ്ബലക്ഷ്മി അറിയിച്ചു.

അതേസമയം ഹാദിയയെ സന്ദര്‍ശിക്കാനുള്ള അനുമതി അച്ഛന് മാത്രമെന്ന് സേലം ശിവരാജ് ഹോമിയോ കോളെജ് പ്രിന്‍സിപ്പല്‍ ജി. കണ്ണന്‍ വ്യക്തമാക്കി. ഹാദിയയെ കോളെജില്‍ ചേര്‍ത്തത് അച്ഛന്‍ അശോകനാണെന്നും കോളെജ് രേഖകളില്‍ ഹാദിയ ഇപ്പോഴും അഖിലയാണെന്നും പറഞ്ഞ ജി.കണ്ണന്‍ മറ്റുള്ളവരുടെ സന്ദര്‍ശനാനുമതി സുപ്രിംകോടതി വിധി പഠിച്ചതിന് ശേഷം പറയാമെന്നും പ്രതികരിച്ചു. ഹാദിയ എത്തിയതിന് ശേഷം മാത്രമേ കോഴ്‌സ് തുടങ്ങുന്ന നടപടികള്‍ ആരംഭിക്കൂ എന്നും പ്രിന്‍സിപ്പള്‍ കൂട്ടിച്ചേര്‍ത്തു.

Leave A Reply