Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , , » ഡല്‍ഹിയിലും നിലപാടിലുറച്ച് ഹാദിയ; ഇസ്‌ലാം ആശ്ലേഷണം സ്വന്തം ഇഷ്ടപ്രകാരം

ഡല്‍ഹിയിലും നിലപാടിലുറച്ച് ഹാദിയ; ഇസ്‌ലാം ആശ്ലേഷണം സ്വന്തം ഇഷ്ടപ്രകാരം

Written By Muhimmath News on Monday, 27 November 2017 | 10:35
























ന്യൂഡല്‍ഹി: ഇസ്‌ലാമിനെക്കുറിച്ചുള്ള ദീര്‍ഘകാലത്തെ ആഴത്തിലുള്ള പഠനത്തിനു ശേഷമാണ് തന്റെ ഇസ്‌ലാം ആശ്ലേഷണമെന്നും പരപ്രേരണയില്ലാതെയാണ് താന്‍ മുസ്‌ലിമായതെന്നും ഡോ.ഹാദിയ. ഭര്‍ത്താവിനൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്നതായും ഡല്‍ഹിയിലെ കേരള ഹൗസില്‍ മുസ്‌ലിം മിറര്‍ പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ഹാദിയ വ്യക്തമാക്കി.

താനൊരു മുസ്‌ലിമാണ്. സേലത്ത് ബിഎച്ച്എംഎസ് പഠനത്തിനിടെ സഹപാഠികളുടെ മതനിഷ്ടയും സല്‍സ്വഭാവുമാണ് തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്. തുടര്‍ന്ന് ഇസ്‌ലാമിക പുസ്തകങ്ങള്‍ പഠിക്കാന്‍ തുടങ്ങുകയും പിന്നീട് സ്വന്തം ഇഷ്ടപ്രകാരം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതമായ ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു. മതമാറ്റത്തിനു തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും തിങ്കളാഴ്ച സുപ്രിംകോടതിയില്‍ ഹാജരാക്കുന്നതിനായി ഡല്‍ഹിയിലെത്തിച്ച ഹാദിയ വ്യക്തമാക്കി.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും വിവാഹം കഴിക്കാനും ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശമാണ്. ആര്‍ക്കും അത് തട്ടിയെടുക്കാനാവില്ല. രാജ്യത്തെ പരമോന്നത കോടതിയില്‍നിന്നു തനിക്ക് നീതി ലഭിക്കണം. ജീവിത പങ്കാളിയായി താന്‍ കണ്ടെത്തിയ ഭര്‍ത്താവുമൊത്ത് തനിക്ക് ജീവിക്കണം. സമാധാനത്തോടെ ജീവിക്കണമെന്നും ഭയമോ നിയന്ത്രണങ്ങളോ കൂടാതെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ കഴിയണമെന്നും രക്ഷിതാക്കളുടെയും സുരക്ഷാ ജീവനക്കാരുടെയും സാന്നിധ്യത്തില്‍ നടന്ന ഹൃസ്വ സംഭാഷണത്തില്‍ വികാരാധീനയായി ഹാദിയ വ്യക്തമാക്കി. 

മെയ് 26 മുതല്‍ താന്‍ വീട്ടുതടങ്കലിലായിരുന്നു. രാവും പകലും അധിക്ഷേപത്തിനിരയായി. തന്റെ മതം അനുശാസിക്കുന്ന പ്രാര്‍ഥനകള്‍ നടത്താന്‍ കഴിയണം. തന്നെ സ്വതന്ത്ര്യയാക്കണമെന്നും ഭര്‍ത്താവുമൊത്ത് സമാധാനമായി ജീവിക്കാന്‍ തന്നെ അനുവദിക്കണമെന്നും കോടതിയോടും അധികൃതരോടും അഭ്യര്‍ഥിക്കുന്നതായും ഹാദിയ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved