Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
കൊച്ചി: ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട മന്ത്രിസ്ഥാനത്തേക്ക് എ.കെ ശശീന്ദ്രന്റെ മടങ്ങിവരവ് വൈകും. ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 12ലേക്ക് മാറ്റിയതാണ് ശശീന്ദ്രന്റെ തിരിച്ചു വരവ് വൈകാന്‍ കാരണമായത്. 

ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച അധ്യക്ഷ അടക്കമുള്ള മൂന്നു പേര്‍ അപേക്ഷ നല്‍കിയിരുന്നു. ഇവരുടെ ആശങ്കകള്‍ കോടതി തന്നെ പരിശോധിച്ചാല്‍ പോരെയെന്ന് ഇന്ന് കേസ് പരിഗണിക്കവെ ജസ്റ്റീസ് സുനില്‍ തോമസ് ആരാഞ്ഞു. ഇവര്‍ കക്ഷി ചേരുന്നതിനെ പരാതിക്കാരിയും എതിര്‍ത്തിട്ടുണ്ട്.

ശശീന്ദ്രനെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമെ പരാതി പിന്‍വലിക്കൂ എന്നും കോടതി വ്യക്തമാക്കി. പരാതിക്കാരി 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയും കോടതിയുടെ പക്കലുണ്ട്. ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ പരാതിക്കാരിയുടെ മൊഴി വന്നിട്ടുണ്ടോയെന്നും കോടതി പരിശോധിക്കും.

ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നാണ് പരാതിക്കാരി തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ കേസ് പിന്‍വലിക്കുന്നതിനുള്ള അപേക്ഷ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 

സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ നിസാരമായി കാണാന്‍ കഴിയില്ലെന്നും ഇത്തരത്തില്‍ കേസുകള്‍ പിന്‍വലിക്കാന്‍ അനുവദിക്കുന്നത് കോടതിയോടും നിയമവ്യവസ്ഥയോടുമുള്ള അവഹേളനമാണെന്നുമാണ് എതിര്‍കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നത്.

തോമസ് ചാണ്ടി രാജിവെക്കുകയും ശശീന്ദ്രനെ കുറ്റവിമുക്തനാക്കി ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതോടെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് ഉടന്‍ മടങ്ങിവരാമെന്ന പ്രതീക്ഷയിലായിരുന്നു എന്‍.സി.പി നേതൃത്വം. എന്നാല്‍ കോടതിയില്‍ നിന്ന് അനുകൂലമായ തീരുമാനം എത്തിയശേഷം മന്ത്രിസഭയിലേക്ക് മടങ്ങിവന്നല്‍ മതിയെന്നാണ് എല്‍.ഡി.എഫ് നിലപാട്.

Leave A Reply