Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » അല്‍ മദീന ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് 23ന് സമാപിക്കും.

അല്‍ മദീന ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് 23ന് സമാപിക്കും.

Written By Muhimmath News on Wednesday, 22 November 2017 | 19:49മംഗലാപുരം: മഞ്ഞനാടി അല്‍മദീന ഇസ്‌ലാമിക് കോംപ്ലക്‌സിന് കീഴില്‍ മൂന്ന് ദിവസമായി നടത്തി വന്നിരുന്ന 'അല്‍ മദീന ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ്' 23ന് അവസാനിക്കും.

വ്യാഴായ്ച വൈകിട്ട് 4 മണിക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മീലാദ് റാലി ദേര്‍ലക്കട്ടയില്‍ നിന്നും ആരംഭിക്കും. വിഭവസമാഹാരങ്ങളുമായി എത്തുന്ന സംഘത്തെ അഞ്ച് മണിക്ക് അല്‍ മദീനയില്‍ സ്വീകരിക്കും.
6:30ന് പി.എം അബ്ബാസ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ തുടങ്ങുന്ന ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സില്‍ പേരോട് അബ്ദുറഹ് മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സ്വലാത്ത്ദുആ മജ്‌ലിസുകള്‍ക്ക് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും.

സി.ടിഎസ് തങ്ങള്‍ മന്‍ഷര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി,കര്‍ണ്ണാടക കുടുംബ ക്ഷേമ വകുപ്പ് മന്ത്രി യു.ടി. ഖാദര്‍, ജി.എം കാമില്‍ സഖാഫി, ഷാഫി സഅദി ബാംഗ്‌ളൂര്‍, അബ്ദു റഷീദ് സൈനി കക്കിഞ്ച, ഉമര്‍ സഖാഫി മുഹിമ്മാത്ത്, മൂസ സഖാഫി കളത്തൂര്‍, ചിയ്യൂര്‍ അബ്ദുല്‍ റഹിമാന്‍ സഖാഫി, ഹസന്‍ കുഞ്ഞി മള്ഹര്‍, സിറാജ് സഖാഫി കന്യാന, ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി, ഹൈദര്‍ പര്ത്തിപ്പാടി, എസ്.കെ ഖാദര്‍ ഹാജി, അബ്ദുസ്സലാം അഹ്‌സനി, ഉസ്മാന്‍ ഹാജി നെല്ല്യാടി, ഫാറൂഖ് ഹാജി ഉള്ളാള്‍ തുടങ്ങി പ്രമുഖ സാദാത്തീങ്ങളും ഉലമാക്കളും വിവിധ നേതാക്കളും സംബന്ധിക്കും.

അല്‍ മദീന മാനേജര്‍ കെ.പി. അബ്ദുല്‍ ഖാദര്‍ സഖാഫി സ്വാഗതവും കണ്‍വീനര്‍ ബദ്‌റുല്‍ മുനീര്‍ ഹിമമി നന്ദിയും പറയും.

നവംബര്‍ ഇരുപത്തി ഒന്നിന് ചൊവ്വാഴ്ച നടന്ന ദിക്‌റ് വാര്‍ഷിക സമ്മേളനത്തിന് ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ നേതൃത്വം നല്‍കി. അല്‍മദീന ചെയര്‍മാന്‍ ശറഫുല്‍ ഉലമാ പി.എം അബ്ബാസ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഉഡുപ്പി ജില്ലാ ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യാതു. യാസീന്‍ അല്‍ ഹൈദറൂസി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് സഖാഫി സുരിബൈല്‍, മുഹമ്മദ് കുഞ്ഞി അംജദി, മുനീര്‍ അഹ്മദ് കാമില്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ് ഹാജി ഉള്ളാള്‍, ഏഷ്യന്‍ ബാവ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.


രണ്ടാം ദിവസമായ ഇന്നലെ മൗലിദ് സദസ്സിന് സയ്യിദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഡല്ലൂരിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ബുര്‍ദ അവതരിപ്പിച്ചു. ഓലമുണ്ട മഹ്മൂദ് ഫൈസി, സിദ്ദീഖ് മോണ്ടുഗോളി, ഉസ്മാന്‍ സഅദി പട്ടോറി, അഹ്മദ് സഖാഫി കാഞ്ഞങ്ങാട്, അബ്ദുല്‍ അസീസ് അഹ്‌സനി, അബ്ദുല്‍ റഹിമാന്‍ അഹ്‌സനി സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved