Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » ഹുബ്ബുര്‍റസൂല്‍ ജല്‍സ ഞായറാഴ്ച പഴയകടപ്പുറത്ത്

ഹുബ്ബുര്‍റസൂല്‍ ജല്‍സ ഞായറാഴ്ച പഴയകടപ്പുറത്ത്

Written By Muhimmath News on Wednesday, 29 November 2017 | 10:14

കാഞ്ഞങ്ങാട്: പഴയകടപ്പുറം യൂണിറ്റ് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ ഹുബ്ബുര്‍റസൂല്‍ ജല്‍സയും മാസാന്ത മഹ്‌ളറത്തുല്‍ ബദരിയ്യയും ഡിസംബര്‍ മൂന്ന് ഞായറാഴ്ച വൈകുന്നേരം 6.30ന് നടക്കും. 

പഴയകടപ്പുറം ആലംപാടി ഉസ്താദ് സ്മാരക സുന്നി സെന്ററില്‍ കെ.എ. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ജല്‍സയ്ക്ക് കെ.പി അബ്ദുര്‍റഹ്മാന്‍ സഖാഫി നേതൃത്വം നല്‍കും.

നസ്വീഹത്തിനും സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്കും സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍അമാനി കൊടുവള്ളി നേതൃത്വം നല്‍കും. 
കെ.പി അഹ്മദ് സഖാഫി, എം.അബ്ദുര്‍റഹ്മാന്‍ സഖാഫി, എസ്.വൈ.എസ്.സോണ്‍ സെക്രട്ടറി അബ്ദുസ്സത്താര്‍ പഴയകടപ്പുറം, യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ഖാദിര്‍ സഖാഫി അല്‍മദീന തുടങ്ങിയവര്‍ പ്രസംഗിക്കും. സെക്രട്ടറി കെ.പി.ഹുസൈന്‍ മുസ്‌ലിയാര്‍ സ്വാഗതം പറയും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved