Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page























പള്ളത്തൂര്‍: അമാനത്തുല്‍ ഇസ്ലാം മദറസ ഒഡുവാര്‍ 30ാം വാര്‍ഷികവും മത വിജ്ഞാന സദസ്സും ഡിസംബര്‍ 7,8,9 തിയതികളില്‍ ഒഡുവാര്‍ മദ്‌റസാ  ഗ്രൗണ്ടില്‍ നടക്കും. 

ഡിസംബര്‍ ഏഴിന് രാവിലെ 10 മണിക്ക് അബ്ദുല്‍റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തും. രാത്രി എട്ടുമണിക്ക് മതപ്രഭാഷണം അല്‍ഹാജ് അബ്ദുല്‍ അസീസ് മുസ് ലിയാര്‍ അംഗഡിമുഗറിന്റെ അധ്യക്ഷതയില്‍ ശബീബ് ഫൈസി റബ്ബാനി ഉദ്ഘാടനം ചെയ്യും. അല്‍ഹാഫിള് അബ്ദുല്‍ മുന്‍ഇം ഓട്ടപ്പടവ് ന്യൂ ജനറേഷന്‍ എങ്ങോട്ട് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 

എ്ട്ടിന് വെള്ളി അസ്തമിച്ച ശനിയാഴ്ച രാത്രി കൂട്ടുപ്രാര്‍ഥനക്ക് സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി നേതൃത്വം നല്‍കും. ഖാലിദ് ഉവൈസി ഇടുക്കി പ്രഭാഷണം നടത്തും. അബൂബക്കര്‍ സിദ്ദീഖ് അസ്അരി സംബന്ധിക്കും.

ഒമ്പതിന് വൈകുന്നേരം നാലുമണിക്ക് മഹ്ഫിലെ തൈ്വബ മീലാദ് ഫെസ്റ്റ്. രാത്രി 9.30ന് പ്രഭാഷണം കൂട്ടുപ്രാര്‍ഥനക്ക് അല്‍ഹാജ് അസീസ് മുസ്ലിയാര്‍ അംഗഡിമുഗര്‍ നേതൃത്വം നല്‍കും. ഖത്തീബ് റാഷിദ് ഹിമമി സഖാഫി പള്ളത്തൂര്‍ പ്രഭാഷണം നടത്തും. ഫാറൂഖ് മുസ്ലിയാര്‍ മുഖാരിക്കണ്ടം സംബന്ധിക്കും. 


Leave A Reply