Latest News :
Home » , » ഐ സിഎഫ് സിറ്റി സെന്‍ട്രല്‍ മീലാദ് സംഗമം നവംബര്‍ 24ന്

ഐ സിഎഫ് സിറ്റി സെന്‍ട്രല്‍ മീലാദ് സംഗമം നവംബര്‍ 24ന്

Written By Muhimmath News on Thursday, 23 November 2017 | 19:36




കുവൈത്ത്: ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ നടത്തുന്ന മീലാദ് കാമ്പിയിന്റെ ഭാഗമായി കുവൈത്തിലും വിപുലമായ മീലാദ് സംഗമങ്ങള്‍ നടത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി ഐ സി എഫ് കുവൈത്ത് സിറ്റി സെന്‍ട്രല്‍ നടത്തപ്പെടുന്ന മീലാദ് സംഗമം 2017 നവംമ്പര്‍ 24 വെള്ളിയാഴ്ച്ച

വൈകുന്നേരം 3 മണി മുതല്‍ രാത്രി 9 മണിവരെ കുവൈത്ത് സിറ്റിയിലെ (കെ.പി.റ്റി.സി) ബസ് സ്റ്റാന്റ് മുന്‍വശം പാരഗണ്‍ റസ്റ്റോറന്റ് ഓഡിറ്റോറയത്തില്‍ വെച്ച് നടത്തപ്പെടുന്നു.

പരിപാടിയുടെ ഭാഗമായി മര്‍കസ് പി ആര്‍ ഒ
മര്‍സ്സൂഖ് സഅദി പാപ്പിനശ്ശേരി മുത്ത് നബി (സ) മാനവിക മാതൃക എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ബുര്‍ദ മജ്‌ലിസ്, യൂണിറ്റ് തല മൗലിദ് പാരായണം, കലാപരിപാടികള്‍, പ്രകീര്‍ത്തന സദസ്സ്, ആര്‍ എസ് സിസാഹിത്യോത്സവ് നാഷനല്‍ വിന്നര്‍ അവതരിപ്പിക്കുന്ന ഖവാലി എന്നിവ നടക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved