Latest News :
സ്‌നേഹത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയില്‍ പ്രൗഢ സമാപനം
Home » , » ഐ.സി.എഫ്. മൗലിദ് സംഗമം 30ന് ശൈഖ് രിഫാഈ ദീവാനിയില്‍

ഐ.സി.എഫ്. മൗലിദ് സംഗമം 30ന് ശൈഖ് രിഫാഈ ദീവാനിയില്‍

Written By Muhimmath News on Thursday, 23 November 2017 | 12:00
























കുവൈത്ത്: ഐ.സി.എഫ്. മന്‍സൂരിയയിലെ ശൈഖ് രിഫാഈ ദീവാനിയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന മൗലിദ് സംഗമം നവംബര്‍ 30ന് (റബീഉല്‍ അവ്വല്‍ 12) വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ ആരംഭിക്കും.

'മുഹമ്മദ് നബി(സ്വ) മാനവിക മാതൃക' എന്ന പ്രമേയത്തില്‍ മര്‍ക്കസ് പി.ആര്‍.ഒ. മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.

സംഗമത്തില്‍ ബുര്‍ദ പാരായണം, മൗലിദ്, ദുആ സമ്മേളനം, അന്നദാനം എന്നിവ ഉണ്ടായിരിക്കുമെന്നും കുവൈത്തിലെ എല്ലാ ഏരിയകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഐ.സി.എഫ്. പത്രക്കുറിപ്പില്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 24720619, 99771506 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved