Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » » ഇന്റര്‍ കൊളീജിയറ്റ് ഗെയിംസ് മീറ്റ്: ലോഗോ പ്രകാശനം ചെയ്തു

ഇന്റര്‍ കൊളീജിയറ്റ് ഗെയിംസ് മീറ്റ്: ലോഗോ പ്രകാശനം ചെയ്തു

Written By Muhimmath News on Thursday, 23 November 2017 | 10:39
























കുമ്പള: കുമ്പള മഹാത്മ കോളേജ് സംഘടിപ്പിക്കുന്ന ജില്ലാ ഇന്റര്‍ കൊളീജിയറ്റ് ഗെയിംസ് മീറ്റിന്റെ ലോഗോ കുമ്പള പ്രസ് ഫോറം പ്രസിഡന്റ് സുരേന്ദ്രന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു.

 പ്രസ് ഫോറം ഓഫീസില്‍ നടന്ന ചടങ്ങില്‍ കണ്‍വീനര്‍ ഇസ്മയില്‍ മാസ്റ്റര്‍, കോഓര്‍ഡിനേറ്റര്‍ 
കൗസര്‍ മാസ്റ്റര്‍ , വിദ്യാര്‍ത്ഥികളായ അബ്ദുല്‍ നാസിര്‍ (വര്‍ക്കിങ് ചെയര്‍മാന്‍) അബ്ദുല്ല ഹമീദ് (വര്‍ക്കിങ് കണ്‍വീനര്‍) മുഹമ്മദ് ഹാഷിം, ഫിറോസ്(ജോ. കണ്‍വീനര്‍മാര്‍) (കോഓര്‍ഡിനേറ്റര്‍മാര്‍ ) എന്നിവര്‍ ചേര്‍ന്ന് ലോഗോ ഏറ്റുവാങ്ങി. 

      നവം. 25 മുതല്‍ ഡിസം. 23 വരെയാണ് ഗെയിംസ് മീറ്റ് നടക്കുക. ജില്ലയിലെ പന്ത്രണ്ടോളം കോളജുകള്‍ പങ്കെടുക്കുന്ന മീറ്റില്‍ ക്രിക്കറ്റ്, ഫുട്ബാള്‍, വോളിബാള്‍, ഷട്ടില്‍, കബഡി എന്നീ മത്സരങ്ങളാണുണ്ടാവുക. 

മത്സരയിനങ്ങളില്‍ വിജയികളാവുകയും കൂടുതല്‍ പോയിന്റുകള്‍ നേടുകയും ചെയ്യുന്ന കോളജിന് ചാമ്പ്യന്‍സ് ട്രോഫിയും രണ്ടാമതെത്തുന്നവര്‍ക്ക് റണ്ണേഴ്‌സ് ട്രോഫിയും നല്‍കും. കൂടാതെ ഓരോ ഇനത്തിലും ഫൈനലില്‍ ജയിക്കുന്ന ടീമിനും ട്രോഫികള്‍ നല്‍കും. മാത്രമല്ല ഓരോ ഇനത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങള്‍ക്ക് വ്യക്തിഗത സമ്മാനങ്ങളും നല്‍കും. 2018 ജനുവരി 25ന് നടക്കുന്ന പ്രത്യേക പരിപാടിയില്‍ വച്ചാണ് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved