Latest News :
...
Home » , , » ന്യൂയോര്‍ക്കില്‍ ആളുകള്‍ക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റി എട്ടു മരണം; പിന്നില്‍ ഐ.എസെന്ന് പൊലീസ്

ന്യൂയോര്‍ക്കില്‍ ആളുകള്‍ക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റി എട്ടു മരണം; പിന്നില്‍ ഐ.എസെന്ന് പൊലീസ്

Written By Muhimmath News on Wednesday, 1 November 2017 | 10:51
























ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വാഹനം ബൈക്ക് പാത്തില്‍ ഇടിച്ചു കയറ്റിയ സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ്. ആക്രമണത്തിനു പിന്നില്‍ ഐ.എസ് ആണെന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു.
ഐ.എസ് ഭീകരരുടേതിന് സമാനമായ പതാകയും ലേഖനങ്ങളും ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റിയ ട്രക്കില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിനടുത്ത് അപകടമുണ്ടായത്. സംഭവത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അപകടത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ പൊലീസ് വെടിവെക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉസ്ബക്കിസ്ഥാന്‍ പൗരനായ സെയ്ഫുള്ളൊ സായ്‌പോവാണ് ആക്രമണം നടത്തിയത്. 29 കാരനായ ഇയാള്‍ 2010ലാണ് അമേരിക്കയില്‍ എത്തിയത്. ന്യൂജഴ്‌സിയില്‍ താമസിക്കുന്ന ഇയാളുടെ കൈവശമുള്ളത് ഫ്‌ളോറിഡയിലെ ലൈസന്‍സാണ്.

സ്വന്തമായി ട്രക്ക് കമ്പനിയുള്ള സായ്‌പോവ് വാടകയ്‌ക്കെടുത്ത കാറുമായാണ് ആക്രമണം നടത്തിയത്. ബൈക്ക് പാതയിലൂടെ അതിവേഗതയില്‍ വാഹനമോടിച്ച ഇയാള്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തി പിന്നീട് സ്‌കൂള്‍ ബസിലും ഇടിക്കുകയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഹാലോവീന്‍ ഫെസ്റ്റിവലും പരേഡും നടക്കാനിരിക്കുന്ന ഗ്രീന്‍ വിച്ചില്‍ പോലീസ് പരിശോധന നടത്തി. അപകടത്തിന് പിന്നില്‍ ഭീകരരാണെന്ന് മേയര്‍ ബില്‍ ഡേ ബ്ലാസിയോ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved