Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » ജിദ്ദയില്‍ കനത്ത മഴ; ജനജീവിതം സ്തംഭിച്ചു; മഴകാരണം വിമാനയാത്ര മുടങ്ങി

ജിദ്ദയില്‍ കനത്ത മഴ; ജനജീവിതം സ്തംഭിച്ചു; മഴകാരണം വിമാനയാത്ര മുടങ്ങി

Written By Muhimmath News on Wednesday, 22 November 2017 | 12:18
























ജിദ്ദ: കനത്ത മഴയെ തുടര്‍ന്ന് സൗദിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം സ്തംഭിച്ചു. ജിദ്ദയില്‍ മഴ തുടങ്ങിയതോടെ നഗരപാതകളില്‍ വെള്ളപ്പൊക്കമുണ്ടായി. വാഹനങ്ങളിലും കടകളിലും ഗോഡൗണുകളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് രാവിലെ മുതല്‍ ഉണ്ടായത്.
181 പേര്‍ക്ക് ഷോക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഒരാള്‍ ഷോക്കേറ്റ് മരിച്ചതായും, മറ്റൊരാള്‍ വീട് തകര്‍ന്ന് മരിച്ചതായും വിവരമുണ്ട്.

2000ത്തോളം പേര്‍ രക്ഷാസേനയുടെ സഹായം തേടി. വെള്ളക്കെട്ടിനെ തുടര്‍ന്ന് ജിദ്ദ മക്ക എക്‌സ്പ്രസ് ഹൈവേയില്‍ ഗതാഗതം തടഞ്ഞു. നഗരത്തിലെ തുരങ്കങ്ങളില്‍ വെള്ളം നിറഞ്ഞുകവിഞ്ഞു.
ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് എത്തിപ്പെടാനാവാത്തതിനാല്‍ പലരുടെയും വിമാനയാത്ര മുടങ്ങി. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരിച്ചുകൊടുക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. 

യാത്രികരും പൈലറ്റുമാരും വൈകിയതിനാല്‍ പല വിമാനങ്ങളും പുറപ്പെടാന്‍ വൈകി. ജിദ്ദ തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നു. വിമാനത്താവളത്തിലെ കാലാവസ്ഥ നിരീക്ഷണ ഉപകരണം ഇടിമിന്നലില്‍ തകരാറിലായെങ്കിലും പിന്നീട് ശരിയാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും അവധി പ്രഖ്യാപിച്ചതിനാലാണ് അത്യാഹിതങ്ങള്‍ ഒഴിവായത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved