Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » » കലോത്സവനഗരിയില്‍ കഞ്ചാവ് വില്‍പ്പന; യുവാവ് പിടിയില്‍

കലോത്സവനഗരിയില്‍ കഞ്ചാവ് വില്‍പ്പന; യുവാവ് പിടിയില്‍

Written By Muhimmath News on Wednesday, 29 November 2017 | 12:37

കാസര്‍കോട്: ചെമനാട്ട് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവനഗരിയില്‍ കഞ്ചാവ് വില്‍പ്പനക്കുകൊണ്ടുവന്ന യുവാവ് പോലീസ് പിടിയിലായി. ചെമനാട് കൊമ്പനടുക്കത്തെ മുഹമ്മദ് നാസറിനെ(40)യാണ് കാസര്‍കോട് എസ് ഐ അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്. 

ചൊവ്വാഴ്ച വൈകുന്നേരം കലോത്സവനഗരിയില്‍ കഞ്ചാവുപൊതിയുമായി കറങ്ങുകയായിരുന്ന നാസറിനെ സംശയം തോന്നിയ പോലീസ് പരിശോധിക്കുകയും 25 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved