Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , » സലഫികള്‍ സുരക്ഷാ പ്രശ്‌നമായി മാറി : കാന്തപുരം

സലഫികള്‍ സുരക്ഷാ പ്രശ്‌നമായി മാറി : കാന്തപുരം

Written By Muhimmath News on Sunday, 26 November 2017 | 11:05


കൊച്ചി : ഇസ്‌ലാമിലെ ഒരു അവാന്തര വിശ്വാസി സമൂഹം എന്നതില്‍ നിന്നും സലഫികള്‍ ഒരു സുരക്ഷാപ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍.കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഈജിപ്തിലെ സിനായില്‍ സുന്നി പള്ളിയില്‍ നടന്ന ആക്രമണം ലോകത്തിന്റെ പല ഭാഗങ്ങളിലും യഥാര്‍ത്ഥ വിശ്വാസികള്‍ക്കും പള്ളികളും മഖ്ബറകളും ഉള്‍പ്പടെയുള്ള സാംസ്‌കാരിക നിര്‍മ്മിതികള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ്. ഇസ്‌ലാമിന്റെ സഹിഷ്ണുതാ പരമായ ചരിത്രത്തെ ഇല്ലാതാക്കുക എന്നത് ഇക്കൂട്ടരുടെ പ്രധാന അജണ്ടയാണ്. മുസ് ലിംകള്‍ക്കും മറ്റു മതസ്ഥര്‍ക്കുമിടയില്‍ സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന തുകയാണ് സലഫികള്‍.

ഈജിപ്തിലെ പുരാതന കോപ്റ്റിക് ക്രിസ്തുമത വിശ്വാസികള്‍ക്കുനേരെയും സുന്നികള്‍ക്കുനേരെയും അക്രമങ്ങള്‍ നടത്തുന്നത് ഒരേ ശക്തികളാണ്. തങ്ങളുടെ പരുക്കന്‍ ആശയങ്ങള്‍ അക്രമം വഴി അടിച്ചേല്‍പ്പിക്കാനാണ് സലഫികള്‍ ശ്രമിക്കുന്നത്. സലഫി ഭീകരതയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പ് വരുത്താന്‍ വന്‍ തുകയാണ് വിവിധ സര്‍ക്കാരുകള്‍ നീക്കിവെക്കുന്നത്. സാധാരണക്കാരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചെലവൊഴിക്കേണ്ട തുകയാണ് ഇവ്വിധം നീക്കിവെക്കേണ്ടി വരുന്നതെന്നത് ഖേദകരമാണ്. സലഫികളുടെ സ്വാധീനം ഇല്ലാത്ത പ്രദേശങ്ങളില്‍ മുസ്ലിംകളുടെയും മറ്റു മതവിഭാഗങ്ങളുടെയും ജീവിതം സ്വസ്ഥകരമാണ്.

കേരളത്തില്‍ നാടുകാണിയില്‍ മഖ്ബറക്കു നേരെ നടന്ന ആക്രമണത്തില്‍ പിടികൂടിയത് സലഫി ആശയം പ്രതിനിധാനം ചെയ്യുന്നവരാണ് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഏറെ മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ സാമുഹിക ധ്രുവീകരണത്തിന് അനൂകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കുന്നതില്‍ വര്‍ഗീയ വാദികളും തീവ്രവാദികളും മത്സരിക്കുകയാണ്. ഇതിനെതിരെ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. ലോകത്തെ ഏറ്റവും സമാധാനപരവും സഹിഷ്ണതതപരവുമായ ജീവിതവുമാണ് പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിച്ചതെന്നും നബിയുടെ മാര്‍ഗം സൂക്ഷ്മതയോടെ പിന്തുടരുന്നവരുമാണ് സുന്നികള്‍:കാന്തപുരം പറഞ്ഞു.

മര്‍കസ് വൈസ് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പതാക ഉയര്‍ത്തി.എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി, പി. അബ്ദുല്‍ ഖാദര്‍ മദനി, സി. മുഹമ്മദ് ഫൈസി, സി.എ. മജീദ് എന്നിവര്‍ പ്രസംഗിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved