Latest News :
Home » » കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

Written By Muhimmath News on Saturday, 18 November 2017 | 12:32

കാസര്‍കോട്: കൊലക്കേസടക്കം 17 ഓളം കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. ചൂരി ബട്ടംപാറയിലെ മഹേഷിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്തിയത്. 17 കേസുകളില്‍ അഞ്ചു കേസുകള്‍ ജുവനൈല്‍ കേസുകളാണ്.

ഇതില്‍ കൊലക്കേസും ഉള്‍പെടും. ഏതാനും മാസം മുമ്പ് ചൂരിയിലെ ഫാസ്റ്റ്ഫുഡ് കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് മഹേഷ്. കാസര്‍കോട് അഡീ. എസ് ഐ കെ.വി നാരായണനാണ് മഹേഷിനെതിരെ കാപ്പ ചുമത്തി ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved