Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Pageകരുവാരക്കുണ്ട്: കോണ്‍ഗ്രസ്-മുസ്ലിം ലീഗ് ബന്ധം കൂടുതല്‍ വഷളാക്കി കരുവാരക്കുണ്ട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മുസ്ലിം ലീഗ് സ്വതന്ത്രനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് യു ഡി എഫിന്റെ പ്രസിഡന്റായിരുന്ന മുസ്ലിം ലീഗ് മെംബര്‍ രാജിവെച്ച ഒഴിവിലാണ് മഠത്തില്‍ ലത്തീഫ് പ്രസിഡന്റാകുന്നത്. 

ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടുകള്‍ക്കായിരുന്നു ലത്തീഫിന്റെ വിജയം.
പഞ്ചായത്തിലെ ഒമ്പത് മുസ്ലിം ലീഗ് മെംബര്‍മാര്‍ക്കെതിരെ കോണ്‍ഗ്രസും-സി പി എമ്മും ഒന്നിക്കുന്ന കാഴ്ചയാണ് കണ്ടത്. പഞ്ചായത്തിലെ ഏഴ് ഇടതു മുന്നണി അംഗങ്ങളും, അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളുടെ ലത്തീഫിന് അനുകൂലമായി വോട്ട് ചെയ്തു.
കോണ്‍ഗ്രസ്‌-ലീഗ് തര്‍ക്കം പതിവായ പഞ്ചായത്തിലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നേ പ്രശ്‌നങ്ങളുണ്ടായിരുന്നു. അവ പരിഹരിച്ച് രണ്ട് പാര്‍ട്ടികളേയും ഒന്നിച്ച കൊണ്ടുപോയാണ് ഭരണം മുന്നോട്ട് പോയിരുന്നത്. എന്നാല്‍ പാര്‍ട്ടികള്‍ക്കിടിയിലെ പ്രശ്‌നം രൂക്ഷമാവുകയും കോണ്‍ഗ്രസ് മുസ്ലിം ലീഗ് പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുകയുമായിരുന്നു.

Leave A Reply