Latest News :
സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചു
Home » , » 2019ലെ തെരഞ്ഞെടുപ്പിലെ മത്സരം മോദിയും ജനങ്ങളും തമ്മിലാവും: കെജ്‌രിവാള്‍

2019ലെ തെരഞ്ഞെടുപ്പിലെ മത്സരം മോദിയും ജനങ്ങളും തമ്മിലാവും: കെജ്‌രിവാള്‍

Written By Muhimmath News on Saturday, 25 November 2017 | 12:12
























ന്യൂഡല്‍ഹി: 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരം നരേന്ദ്രമോദിയും ജനങ്ങളും തമ്മിലാവുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സോഷ്യല്‍ മീഡിയകളെ കുറിച്ച് ഇറക്കിയ പുസ്‌കത്തിന്റെ പ്രകാശന ചടങ്ങിലാണ് കെജ്‌രിവാള്‍ ഇക്കാര്യം പറഞ്ഞത്. 

നോട്ട് അസാധുവാക്കലും ജിഎസ്ടിയും ചെറുകിട കച്ചവടക്കാരുടെ നിത്യ ജീവിതത്തെ തകര്‍ത്ത് തരിപ്പണമാക്കിയെന്നും കെജ്‌രിവാള്‍ പറഞ്ഞു. 'പത്മാവതി വിഷയവും പശു വിവാദവുമെല്ലാം ജനങ്ങള്‍ക്കിടയില്‍ വിലപ്പോവുമെങ്കിലും ജനങ്ങളുടെ നിത്യജീവിതത്തെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ ജനം അത് സഹിച്ചെന്ന് വരില്ല.

അടുത്ത തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് കെട്ടിപ്പടുക്കുന്ന പ്രതിപക്ഷ ഐക്യം നരേന്ദ്രമോദിക്ക് വെല്ലുവിളിയാകുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ലജ്ജയേതുമില്ലാതെ നിയമ വിരുദ്ധ കാര്യങ്ങളില്‍ മുഴുകുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളല്ല പകരം സോഷ്യല്‍ മീഡിയകളാണ് വസ്തുതകള്‍ പുറത്ത് കൊണ്ടു വരേണ്ടതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved