മഞ്ചേശ്വരം : പ്രവാചകര്‍ മുഹമ്മദ് നബി(സ)യോടുള്ള അടങ്ങാത്ത സ്നേഹവായ്പ് വിശ്വാസി മനസ്സുകളെ ആര്‍ദ്രവും ലോലവുമാക്കുമെന്നും അതു വഴി തിന്മകളില് നിന്നകന്ന് നന്മയുടെ മാര്‍ഗത്തില്‍ സജീവമാകാന്‍ പ്രചോദനമേകുമെന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയും ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടിയും നബിദിന സന്ദേശത്തില്‍ പറഞ്ഞു.