Latest News :
...
Home » , » തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് ഉത്തരവ്

തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് ഉത്തരവ്

Written By Muhimmath News on Saturday, 4 November 2017 | 12:20

കോട്ടയം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് ത്വരിതപരിശോധനക്ക് ഉത്തരവിട്ടു. നിലംനികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

നിലംനികത്തി ലൈക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് പണിതു എന്ന പരാതിയിലാണ് കോടതി നടപടി. പ്രദേശിക നിരീക്ഷണ സമിതിയുടെ അനുമതിയില്ലാതെയാണ് എംപി ഫണ്ട് ഉപയോഗിച്ച് റോഡ് പണിതത് എന്നാണ് ഹര്‍ജിക്കാരന്‍ അഡ്വ. സുഭാഷിന്റെ പ്രധാന പരാതി. ഇത് മൂലം സര്‍ക്കാറിന് 23 ലക്ഷം രൂപ നഷ്ടമുണ്ടായെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍, തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും തോമസ് ചാണ്ടി മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved