Home »
Kasaragod
,
പ്രവാസം
» കിസ്വ കുവൈത്ത് ആന്വല്‍ സമ്മിറ്റ് 2017 പ്രൗഡമായ സമാപനം; കിസ്വ വിഷന്‍ 2020 നാടിന് സമര്‍പ്പിച്ചു
കിസ്വ കുവൈത്ത് ആന്വല്‍ സമ്മിറ്റ് 2017 പ്രൗഡമായ സമാപനം; കിസ്വ വിഷന്‍ 2020 നാടിന് സമര്‍പ്പിച്ചു
കുവൈത്ത്: കോട്ടപ്പുറം ഇന്‍വെസ്റ്റ് മെന്റ് & സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന് (കിസ്വ) യുടെ പുതിയ പദ്ധതിയായ വിഷന്‍ 2020 നാടിന് സമര്‍പ്പിച്ചതോടെ ആന്വല്‍ സമ്മിറ്റ് സമാപിച്ചു. പ്രമുഖ പ്രഭാഷകനും രാഷ്ട്രീയ നേതാവുമായ ഇ കെ മുസ്തഫ സാഹിബ് സമ്മേളനം ഉല്‍ഘാനം ചെയ്തു.
ഗള്‍ഫിന്റെ ഭീതിജനകമായ ഇന്നത്തെ സാഹചര്യത്തില്‍ ഒരു തിരിച്ചുപോക്ക് അനിവാര്യമായി വന്നാല്‍ അതിനെ ഫലപ്രദമായി നേരിടാനുള്ള പദ്ധതികളുടെ സംക്ഷിപ്ത രൂപമാണ് വിഷന്‍ 2020. കോട്ടപ്പുറത്തെ പഴയ തല മുറ നടത്തിക്കൊണ്ട് വന്നിരുന്ന പാരമ്പര്യ കൈതൊഴിലുകളുടെയും കുടില്‍ വ്യവസായങ്ങളുടെയും ചെറുകിട ബിസ്സിനസ്സ് സംരംഭങ്ങളുടെയും നൂതന പദ്ധതികളുടെ കരടുരൂപം ഫഹാഹീല്‍ 'തക്കാര' ഓഡിറ്റോറിയത്തില്‍ ചെയര്മാന് ഇകെ അബൂബക്കറിന്റെ അദ്ധ്യക്ഷതയില്‍ ഹാരിസ് ഇടക്കാവില്‍ കല്ലായി നാടിന് സമര്‍പ്പിച്ചു. തുടര്‍ന്നു കിസ്വ വൈസ് ചെയര്മാന് അഹമ്മദ് കല്ലായി പദ്ധതി അവതരണം നടത്തി.
സോഷ്യല്‍ വെല്‍ഫെയര്‍ ഡയരക്ടര്‍ ഇസ്ഹാഖ് മൗലവിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച നാട്ടുകാരുടെ സംഗമത്തില്‍ ഇന്‍വെസ്റ്റ് മെന്റ് ഡയരക്ടര്‍ മുനീര്‍ കോട്ടപ്പുറം കഴിഞ്ഞകാല പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ നസീര്‍ കോട്ടപ്പുറം ഫിനാഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സാന്ത്വനം പദ്ധതി, പ്രതിമാസ റേഷന്‍, മംഗല്യ നിധി, പ്രവാസി ഫെല്‍ഫെയര്‍ സ്കീം, അംഗരക്ഷാ പദ്ധതി, വിദ്യാഭ്യാസ സഹായ ഫണ്ട് തുടങ്ങി നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പദ്ധതികള്‍ വിശദീകരിച്ചു കൊണ്ടുള്ള
ബ്രോഷറിന്റെ പ്രകാശനവും പുതുവര്‍ഷത്തില്‍ കിസ്വ നടപ്പാക്കുന്ന പലിശ രശിത വായ്പാ പദ്ധതിയുടെ മൂന്നാം ഘട്ട റജിസ്ട്രേഷനും ചടങ്ങില്‍ നടന്നു.
കഴിഞ്ഞ റമളാനില്‍ റിലീഫ് ഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച ജീവകാരുണ്യ പ്രവര്ത്തനകനുള്ള പാരിതോഷികം പി. നിസാറിനുള്ള സംഗമത്തില്‍ വെച്ച് നല്കി.
2018-19 കാലയളവിലേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ പുതിയ മെമ്പര്‍ മാര്‍ക്ക് വേണ്ടിയുള്ള ഫോം വിതരണോല്‍ഘാടനവും മെമ്പര്‍മാരില്‍ നിന്നും ക്രോഡീകരിക്കുന്ന പുതിയ പദ്ധതികളുടെ ചര്‍ച്ചയും തുടര്‍ന്ന് സംശയ നിവാരണവും ചടങ്ങില്‍ വെച്ച് നടന്നു.സൈനുദ്ധീന്‍ കടിഞ്ഞി മൂല, ബഷീര്‍ കല്ലായി, എന്നിവര്‍ പ്രസംഗിച്ചു.
Post a Comment