Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page
തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് ബിജെപി സംസ്ഥാന നേതൃത്വമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

കലാപം ഉണ്ടാക്കാന്‍ ബിജെപിയുടെ ബോധപൂര്‍വ ശ്രമം നടക്കുന്നുണ്ട്. ബിജെപിയും എസ്ഡിപിഐയും സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

തിരുവനന്തപുരത്തുണ്ടായ അക്രമത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. കരിക്കകത്ത് നടന്ന സംഘര്‍ഷത്തില്‍ പ്രദീപ്, അരുണ്‍ദാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂരും തിരുവല്ലയിലും ബിജെപി സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. 

കണ്ണൂര്‍ അഴീക്കോട്ടുണ്ടായ അക്രമത്തിനിടെ ബിജെപി പ്രവര്‍ത്തകന്‍ വെള്ളക്കല്‍ സ്വദേശി നിഖിലിന് വെട്ടേറ്റിരുന്നു. തിരുവല്ലയിലുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ വെണ്‍പാല സ്വദേശി ജോര്‍ജ് ജോസഫിനും വെട്ടേറ്റു.

Leave A Reply